വിലാപങ്ങളടങ്ങാത്ത കണ്ണൂർ
പണ്ട് നാടുവാഴികൾക്ക് വേണ്ടി ചത്തും കൊന്നും വീരപരിവേഷമാർജ്ജിച്ചവരുടെ നാട്! താൻ മരിച്ചുപോയാൽ കുടുംബത്തിന് കഴിയാൻ വേണ്ടത് അങ്കപ്പണമായി വാങ്ങിയാണ് ചേകവർ അങ്കം കുറിക്കുന്നത്. അങ്കത്തട്ടിൽ
മറ്റൊരു ചേകവന്റെ വെട്ടേറ്റു വീഴുമ്പോളും ചേകവന്റെ മനസ്സിന് ആശ്വാസ
മുണ്ട് : തന്റെ കുടുംബം പട്ടിണിയാവില്ലല്ലോ.
ഇന്ന് കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യു
മ്പോൾ ആർക്കാണ് ആശ്വാസം? ആർക്കാണ് സന്തോഷം? കൊല്ലിക്കുന്ന നേതാക്ക
ന്മാർക്കു മാത്രം. പാർട്ടിക്കു വേണ്ടി മരിച്ചയാളുടെ പേരിൽ വിലാപയാത്രകളും
സ്മൃതിമന്ദിരങ്ങളും ഉയരുമ്പോൾ സംതൃപ്തരാകുന്നവരുണ്ടാകാം. എന്നാൽ
മരിച്ചവരുടെ കുടുംബം : അത് അനാഥത്വത്തിന്റേയും നിത്യദു:ഖത്തിന്റേയും
അന്ധകാരഗർത്തങ്ങളിൽ പതിക്കുന്നു. മക്കൾ നഷ്ടപ്പെട്ട അമ്മമാർ, വിധവകളാ
ക്കപ്പെട്ട ഭാര്യമാർ, അച്ഛൻ നഷ്ടപ്പെട്ട മക്കൾ, വെട്ടും കുത്തുമേറ്റ് അംഗവൈ
കല്യം വന്ന് ജീവച്ഛവങ്ങളായി നരകയാതനയനുഭവിക്കുന്ന യുവാക്കൾ....ഇതെ
ല്ലാം ഇന്ന് കണ്ണൂരിന്റെ കണ്ണീർക്കാഴ്ചകളാണ്.
പരസ്പരമുള്ള ഈ ചോരക്കളികളിൽ ഇരകൾ എപ്പോഴും സാധാരണക്കാർ!
നേതാക്കന്മാർ എപ്പോഴും സുക്ഷിതവലയത്തിൽ. അവർ സമ്പന്നരുമാണ്. ഇനി
അങ്കക്കോഴികളാകാൻ നിന്നുകൊടുക്കണോയെന്ന് ഇവിടുത്തെ യുവജനങ്ങൾ
ആഴത്തിൽ ചിന്തിക്കണം. കൊന്നും കൊലവിളിച്ചുമല്ല നാം എതിരാളികളെ
തോൽപ്പിക്കേണ്ടത്; മറിച്ച് സ്നേഹം കൊണ്ടാണ്. നമ്മൾക്കതിന് കഴിയും : ന
മ്മുടെ ചിന്തകളെ സ്വാർത്ഥമതികൾക്ക് പണയം വെക്കാതിരുന്നാൽ മാത്രം.എല്ലാ
അമ്മമാരുടേയും നിലവിളികൾക്ക് ഒരേസ്വരമാണെന്നറിയുക.“പക പക കൊ
ണ്ടടങ്ങലില്ല” എന്ന മഹാഭാരതവാക്യം എല്ലാറ്റിനും പരിഹാരമത്രെ.
************************