2018, ജനുവരി 21, ഞായറാഴ്‌ച

                     വിലാപങ്ങളടങ്ങാത്ത കണ്ണൂർ

    പണ്ട് നാടുവാഴികൾക്ക് വേണ്ടി ചത്തും കൊന്നും വീരപരിവേഷമാർജ്ജിച്ച
വരുടെ നാട്! താൻ മരിച്ചുപോയാൽ കുടുംബത്തിന് കഴിയാൻ വേണ്ടത് അങ്കപ്പണമായി വാങ്ങിയാണ് ചേകവർ അങ്കം കുറിക്കുന്നത്. അങ്കത്തട്ടിൽ
മറ്റൊരു ചേകവന്റെ വെട്ടേറ്റു വീഴുമ്പോളും ചേകവന്റെ മനസ്സിന് ആശ്വാസ
മുണ്ട് : തന്റെ കുടുംബം പട്ടിണിയാവില്ലല്ലോ.

   ഇന്ന് കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യു
മ്പോൾ ആർക്കാണ് ആശ്വാസം? ആർക്കാണ് സന്തോഷം? കൊല്ലിക്കുന്ന നേതാക്ക
ന്മാർക്കു മാത്രം. പാർട്ടിക്കു വേണ്ടി മരിച്ചയാളുടെ പേരിൽ വിലാപയാത്രകളും
സ്മൃതിമന്ദിരങ്ങളും ഉയരുമ്പോൾ സംതൃപ്തരാകുന്നവരുണ്ടാകാം. എന്നാൽ
മരിച്ചവരുടെ കുടുംബം : അത് അനാഥത്വത്തിന്റേയും നിത്യദു:ഖത്തിന്റേയും
അന്ധകാരഗർത്തങ്ങളിൽ പതിക്കുന്നു. മക്കൾ നഷ്ടപ്പെട്ട അമ്മമാർ, വിധവകളാ
ക്കപ്പെട്ട ഭാര്യമാർ, അച്ഛൻ നഷ്ടപ്പെട്ട മക്കൾ, വെട്ടും കുത്തുമേറ്റ് അംഗവൈ
കല്യം വന്ന് ജീവച്ഛവങ്ങളായി നരകയാതനയനുഭവിക്കുന്ന യുവാക്കൾ....ഇതെ
ല്ലാം ഇന്ന് കണ്ണൂരിന്റെ കണ്ണീർക്കാഴ്ചകളാണ്.

   
   പരസ്പരമുള്ള ഈ ചോരക്കളികളിൽ ഇരകൾ എപ്പോഴും സാധാരണക്കാർ!
നേതാക്കന്മാർ എപ്പോഴും സുക്ഷിതവലയത്തിൽ. അവർ സമ്പന്നരുമാണ്. ഇനി
അങ്കക്കോഴികളാകാൻ നിന്നുകൊടുക്കണോയെന്ന് ഇവിടുത്തെ യുവജനങ്ങൾ
ആഴത്തിൽ ചിന്തിക്കണം. കൊന്നും കൊലവിളിച്ചുമല്ല നാം എതിരാളികളെ
തോൽ‌പ്പിക്കേണ്ടത്; മറിച്ച് സ്നേഹം കൊണ്ടാണ്. നമ്മൾക്കതിന് കഴിയും : ന
മ്മുടെ ചിന്തകളെ സ്വാർത്ഥമതികൾക്ക് പണയം വെക്കാതിരുന്നാൽ മാത്രം.എല്ലാ
അമ്മമാരുടേയും നിലവിളികൾക്ക് ഒരേസ്വരമാണെന്നറിയുക.“പക പക കൊ
ണ്ടടങ്ങലില്ല” എന്ന മഹാഭാരതവാക്യം എല്ലാറ്റിനും പരിഹാരമത്രെ.

                                                         ************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ